ഇന്ത്യയില്‍ വംശനാശം സംഭവിച്ച ജിവി വര്‍ഗമാണ് പുള്ളിപ്പുലികള്‍ (Cheetah). ഇന്ത്യയില്‍ പുള്ളിപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചു എന്ന് ഒദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് 1952ലാണ്. വ്യാപകമായ വേട്ടയാടലും സ്വാഭാവികമായ ആവാസകേന്ദ്രങ്ങളുടെ നാശവുമായിരുന്നു ഇതിനു കാരണം. പിന്നീട് പുള്ളിപ്പുലികളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യപ്പെട്ടു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്.
ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളില്‍നിന്നാണ് പുള്ളിപ്പുലികളെ എത്തിക്കുക. ഇന്ത്യയിലുണ്ടായിരുന്ന ഏഷ്യാറ്റിക് ചീറ്റ (Asiatic Cheetah)എന്നയിനത്തോട് ജനിതക സാമ്യമുള്ള ആഫ്രിക്കന്‍ ചീറ്റകളെയാണ് (African Cheetah) കൊണ്ടുവരിക. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരു വര്‍ഷം 5 മുതല്‍ 10 വരെ മൃഗങ്ങളെയാണ് എത്തിക്കുക. ആദ്യ ഘട്ടത്തില്‍ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് (Kuno National park) ഇവയെ തുറന്നു വിടുക.

Add comment