പ്രശസ്തമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട് ബ്ലെയര്‍ ഇനി മുതല്‍ ശ്രീ വിജയപുരം (Sri Vijaya Puram) എന്നറിയപ്പെടും. അടുത്തയിടെ ഇതുസംബന്ധിച്ച് കേന്ര്ദ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പുരാതന ഇന്ത്യന്‍ സാമ്രാജ്യങ്ങളുമായി, പ്രത്യേകിച്ച്, ചോള രാജവംശക്കാലത്തെ സ്ഥലനാമങ്ങളുമായി, ബന്ധമുള്ള പേരാണ് പുതിയതായി നല്‍കിയിരിക്കുന്നത്. 1700 കളുടെ അവസാനം ഈ ദ്വീപുകളില്‍ പര്യവേക്ഷണം നടത്തിയ ആര്‍ച്ചിബാള്‍ഡ് ബ്ലെയര്‍ (Archibald Blair) എന്ന ബ്രിട്ടീഷ് നാവികന്റെ സ്മരണാര്‍ത്ഥമാണ് തലസ്ഥാനത്തിന് പോര്‍ട് ബ്ലെയര്‍ എന്ന് പേര് നല്‍കിയിരുന്നത്.
.
Add comment