ഈ വര്‍ഷത്തെ ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന് (Banu Mushtaq). കന്നഡ ചെറുകഥാസമാഹാരത്തിന്റെ വിവര്‍ത്തനമായ ‘ഹാര്‍ട്ട് ലാംപ് (Heart Lamp) ആണ് സമ്മാനാര്‍ഹമായത്. മാധ്യമപ്രവര്‍ത്തക കൂടിയായ ദീപ ബസ്തിയാണ് (Deepa Bhasthi) കഥാസമാഹാരം ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. ദക്ഷിണേന്ത്യയിലെ മുസ്ലീം സമൂഹങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദൈനംദിന ജീവിതത്തെ പകര്‍ത്തുന്ന കഥകളുടെ സമാഹാരമാണ് ‘ഹാര്‍ട്ട് ലാംപ്.
മറ്റു ഭാഷകളില്‍ നിന്ന് ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ക്കാണു ബുക്കര്‍ ഇന്റര്‍നാഷനല്‍ സമ്മാനം (55 ലക്ഷം രൂപ) ലഭിക്കുക. രചയിതാവിനും വിവര്‍ത്തനം ചെയ്യുന്നയാള്‍ക്കുമായി സമ്മാനത്തുക പങ്കിട്ടു നല്‍കും. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ചെറുകഥാ സമാഹാരമാണിത്.6 കഥാസമാഹാരങ്ങളും ഒരു കവിതാ സമാഹാരവും ബാനു മുഷ്താഖിന്റേതായുണ്ട്. മുന്‍പ് കര്‍ണാടക സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

Add comment