ഹംഗറിയിലെ ബുഡാപെസ്റ്റില്‍ അരങ്ങേറിയ ലോക ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് പുരുഷ-വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം. ആദ്യമായാണ് ഇന്ത്യ ഈ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. ഡി. ഗുകേഷ്, ആര്. പ്രഗ്നാനന്ദ, അര്ജുന് എരിഗെയ്സി, വിദിത് ഗുജറാത്തി, പി.ഹരികൃഷ്ണ എന്നിവരാണ് പുരുഷ ടീമിലെ താരങ്ങള്‍. ടാനിയ സച്ച്ദേവ്, ദിവ്യ ദേശ്മുഖ്, വാന്തിക അഗര്‍ വാള് തുടങ്ങിയവരായിരുന്നു വനിതാ ടീമിന്റെ ശക്തികേന്ദ്രങ്ങള്‍. ലോകത്തിലെ വിവിധ രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, അന്താരാഷ്ട്ര ചെസ്സ് സംഘടനയായ ഫിഡെ, രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ചെസ്സ് ടൂര്‍ണ്ണമെന്റാണ് ചെസ്സ് ഒളിമ്പ്യാഡ്.

Add comment