കാനഡയുടെ പ്രധാനമന്ത്രിയായി മാര്‍ക് ജോസഫ് കാര്‍ണി (Mark Joseph Carney) ചുമതലയേറ്റു.
ജസ്റ്റിന് ട്രൂഡോയുടെ പിന്‍ഗാമിയായി കാനഡയെയും ലിബറല്‍ പാര്‍ട്ടിയെയും നയിക്കാനെത്തുന്ന ഇദ്ദേഹം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്‍ ഗവര്‍ണറായിരുന്നു. 300 വര്‍ഷത്തെ ചരിത്രത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണറായി പ്രവര്‍ത്തിച്ച ബ്രിട്ടിഷുകാരനല്ലാത്ത ആദ്യത്തെയാളാണ് മാര്‍ക് കാര്‍ണി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ബാങ്ക് ഓഫ് കാനഡയെ നയിച്ച അനുഭവ സമ്പത്തും മാര്‍ക് കാര്‍ണിക്ക് സ്വന്തം.
അമേരിക്കയിലെ പ്രസിദ്ധമായ ഹാ൪വാഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദവും ലണ്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട് കാര്‍ണി.
1965 മാര്‍ച്ച് 16ന് കാനഡയിലെ ഫോര്‍ട് സ്മിത്തിലാണ് കാര്‍ണി ജനിച്ചത്.

Add comment