പ്രമുഖ ചരിത്രകാരന് എംജിഎസ് നാരായണന് അന്തരിച്ചു. പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന ഡോ. എംജിഎസ് നാരായണന് (M. G. S. Narayanan) അന്തരിച്ചു. പ്രാചീന കേരളത്തിന്റെ ചരിത്രപഠനത്തില്‍ വിപ്ലവാത്മകമായ വഴികള്‍ തുറന്ന ധിഷണാശാലിയായിരുന്നു എം.ജി.എസ്. 1932 ഓഗസ്റ്റ് 20 ന് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് മുറ്റായില്‍ ഗോവിന്ദമേനോന് ശങ്കരനാരായണന് എന്ന എംജിഎസ് നാരായണന് ജനിച്ചത്. കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് ചരിത്രത്തില്‍ പിഎച്ച്ഡി നേടി. ഗുരുവായൂരപ്പന് കോളജ്, കേരള, കാലിക്കറ്റ് യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ചരിത്ര വിഭാഗം തലവനായിരിക്കെ വിരമിച്ചു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ (ICHR) മെംബര്‍ സെക്രട്ടറിയും ചെയര്‍മാനും ആയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ സ്കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡിസില്‍ കോമണ്‍ വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, യൂണിവേഴ്സിറ്റി ഓഫ് മോസ്കോ, ലെനിന്‍ഗ്രാഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ സ്റ്റഡീസ് എന്നിവടങ്ങളില്‍ വിസിറ്റിങ് ഫെലോ, ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫോറിന് സ്റ്റിഡിസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വജ്സ് ആന്‍ഡ് കള്‍ച്ചേഴ്സില്‍ പ്രഫസര്‍ എമരിറ്റസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, മാംഗ്ലൂര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രഫസര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജേണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി, ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യു തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയംഗമായിരുന്നു. മലബാറിനെപ്പറ്റി വില്യം ലോഗന്റെ കാലശേഷമുള്ള പഠനങ്ങള്‍ ഉള്‍പ്പെടുത്തി മലബാര്‍ എന്ന പേരില്‍ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇന്ത്യാ ചരിത്ര പരിചയം, കേരള ചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, സാഹിത്യാപരാധങ്ങള്‍, ജനാധിപത്യവും കമ്മ്യൂണിസവും കോഴിക്കോടിന്റെ കഥ, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, ചരിത്രകാരന്റെ കേരളദര്‍ശനം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. പെരുമാള്‍സ് ഓഫ് കേരള, മലബാര്‍ തുടങ്ങിയ വേഷണപ്രബന്ധങ്ങളും രചിച്ചു. ഇതുള്‍പ്പെടെ 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്.

എംജിഎസ് നാരായണന് അന്തരിച്ചു.
About author
Related posts
നമ്മുടെ സംസ്ഥാനം ഔദ്യോഗികമായി ഇനി കേരളം എന്നറിയപ്പെടും. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്കി. പാര്‍ലമെന്റിന്റെ ഇരുസഭകളും നേരത്തെ ബില്‍ പാസാക്കിയിരുന്നു. 2024 ജൂണ്‍... Continue reading
യുഎസ് സ്പേസ് ഫോഴ്സിലെ കേണലും, എമര്‍ജന്‍സി മെഡിസിന് ഫിസിഷ്യനുമാണ് ഇന്ത്യന്‍ വംശജനായ നാസ ബഹിരാകാശ യാത്രികന്ഡോ. അനില്‍ മേനോന്. ഇദ്ദേഹവും രണ്ട് റഷ്യന്‍ കോസ്മോനോട്ടുകളും അടങ്ങുന്ന സംഘം 2026 ജൂലൈ 14-ന് സോയൂസ് എം... Continue reading
ഗണിതശാസ്ത്രത്തിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഫീൽഡ്സ് മെഡൽ (Fields Medal), ഗണിതശാസ്ത്ര ഗവേഷണ രംഗത്തെ മികച്ച സംഭാവനകളെ മുൻനിർത്തി നാല് ഗവേഷകര്‍ക്ക് സമ്മാനിച്ചു. ചൈനീസ് ഗണിതശാസ്ത്രജ്ഞന് യു ഡെങ് (Yu Deng), അമേരിക്കക്കാരനായ... Continue reading
ഈ വര്‍ഷത്തെ ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന് (Banu Mushtaq). കന്നഡ ചെറുകഥാസമാഹാരത്തിന്റെ വിവര്‍ത്തനമായ ‘ഹാര്‍ട്ട് ലാംപ് (Heart Lamp) ആണ് സമ്മാനാര്‍ഹമായത്. മാധ്യമപ്രവര്‍ത്തക കൂടിയായ... Continue reading
സുപ്രസിദ്ധ ബഹിരാകാശ ഗവേഷകനും ജ്യോതിശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (Krishnaswamy Kasturirangan ) അന്തരിച്ചു. 1994 മുതല്‍ 2003 വരെ ഒന്‍പതു വര്‍ഷക്കാലം ഐഎസ്ആര്‍ഒയുടെ മേധാവിയായിരുന്നു. 2003 ഓഗസ്റ്റ് 27-ന്... Continue reading