സുപ്രസിദ്ധ ബഹിരാകാശ ഗവേഷകനും ജ്യോതിശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (Krishnaswamy Kasturirangan ) അന്തരിച്ചു. 1994 മുതല്‍ 2003 വരെ ഒന്‍പതു വര്‍ഷക്കാലം ഐഎസ്ആര്‍ഒയുടെ മേധാവിയായിരുന്നു. 2003 ഓഗസ്റ്റ് 27-ന് വിരമിച്ചു. സ്പേസ് കമ്മീഷന്, കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐഎസ്ആര്‍ഒയില്‍നിന്ന് വിരമിച്ച ശേഷം 2003 മുതല്‍ 2009 വരെ രാജ്യസഭാ എം.പി.യായി. പ്ലാനിങ് കമ്മിഷന് അംഗം, ജെഎന്‍ യു വൈസ് ചാന്‍സലര്‍, രാജസ്ഥാന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) പുരസ്കാരങ്ങൾ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
24 ഒക്ടോബർ 1940 ന് ജനിച്ചു.

Add comment