യുഎസ് സ്പേസ് ഫോഴ്സിലെ കേണലും, എമര്‍ജന്‍സി മെഡിസിന് ഫിസിഷ്യനുമാണ് ഇന്ത്യന്‍ വംശജനായ നാസ ബഹിരാകാശ യാത്രികന്
ഡോ. അനില്‍ മേനോന്. ഇദ്ദേഹവും രണ്ട് റഷ്യന്‍ കോസ്മോനോട്ടുകളും അടങ്ങുന്ന സംഘം 2026 ജൂലൈ 14-ന് സോയൂസ് എം എസ്-29 പേടകത്തില്‍ ബഹിരാകാശനിലയത്തില്‍ എത്തിച്ചേര്‍ന്നു. കസാഖ്സ്താനിലെ ബൈക്കനൂരിലുള്ള റഷ്യന്‍ ബഹിരാകാശ നിലയത്തിൽ നിന്നായിരുന്നു വിക്ഷേപണം. 2027 ഏപ്രിലില്‍ സംഘം ഭൂമിയിലേക്ക് മടങ്ങും.
നാസ, റോസ്കോസ്മോസ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ജാക്സ തുടങ്ങിയ വിവിധ അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സികളിലെ ശാസ്ത്രജ്ഞര്‍ ഒന്നിച്ച് പങ്കെടുക്കുന്ന ദൗത്യമാണിത്. ഭാവിയിലെ ബഹിരാകാശ യാത്രകള്‍ക്കും ഭൂമിയിലെ മനുഷ്യജീവിതത്തിനും ഒരുപോലെ സഹായകമാകുന്ന നിരവധി സാങ്കേതിക-വൈദ്യശാസ്ത്ര പരീക്ഷണങ്ങളാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഡോ. അനില്‍ മേനോന് സ്പേസ് എക്സിന്റെ ആദ്യ ഫ്ളൈറ്റ് സര്ജന് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോനും ഒരു ബഹിരാകാശയാത്രികയാണ്.
