ഇന്ത്യയുടെ ഗ്രാന്റ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ് (D. Gukesh) ലോക ചെസ് ചാംപ്യന്‍ഷിപ്പിൽ ജേതാവായി. ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്ന റെക്കോഡും, 18 വയസ്സു മാ ത്രം പ്രായമുള്ള ഗുകേഷിന്. സിംഗപ്പൂരില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെ (Ding Liren) തോല്പിച്ചാണ് ഗുകേഷ് ജേതാവായത്. വിശ്വനാഥന് ആനന്ദ് മാത്രമാണ് ഇതിന് മുന്‍പ് ലോക ചാംപ്യന്‍ഷിപ്പ് നേടിയിട്ടുള്ള ഇന്ത്യക്കാരന്. 12 വര്‍ഷവും 7 മാസവും 17 ദിവസവും പ്രായമുള്ളപ്പോള്‍ ഗ്രാന്റ്മാസ്റ്ററായി. ഇലോ റേറ്റിങ്ങില്‍ 2750 റേറ്റിങ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഗുകേഷ് തന്നെ. ഈ വര്‍ഷം ഏപ്രിലില്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജയിച്ചാണ് ലോകചാംപ്യന് പോരാട്ടത്തിന് അര്‍ഹത നേടിയത്. 2025 സെപ്റ്റംബറില്‍ ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിംപ്യാഡില്‍ ഗുകേഷ് സ്വര്‍ണം നേടിയിരുന്നു. 2006 മെയ് 29 ന് തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്.

ഗുകേഷ് ലോക ചാംപ്യന്‍
About author
Related posts
നമ്മുടെ സംസ്ഥാനം ഔദ്യോഗികമായി ഇനി കേരളം എന്നറിയപ്പെടും. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്കി. പാര്‍ലമെന്റിന്റെ ഇരുസഭകളും നേരത്തെ ബില്‍ പാസാക്കിയിരുന്നു. 2024 ജൂണ്‍... Continue reading
യുഎസ് സ്പേസ് ഫോഴ്സിലെ കേണലും, എമര്‍ജന്‍സി മെഡിസിന് ഫിസിഷ്യനുമാണ് ഇന്ത്യന്‍ വംശജനായ നാസ ബഹിരാകാശ യാത്രികന്ഡോ. അനില്‍ മേനോന്. ഇദ്ദേഹവും രണ്ട് റഷ്യന്‍ കോസ്മോനോട്ടുകളും അടങ്ങുന്ന സംഘം 2026 ജൂലൈ 14-ന് സോയൂസ് എം... Continue reading
ഗണിതശാസ്ത്രത്തിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഫീൽഡ്സ് മെഡൽ (Fields Medal), ഗണിതശാസ്ത്ര ഗവേഷണ രംഗത്തെ മികച്ച സംഭാവനകളെ മുൻനിർത്തി നാല് ഗവേഷകര്‍ക്ക് സമ്മാനിച്ചു. ചൈനീസ് ഗണിതശാസ്ത്രജ്ഞന് യു ഡെങ് (Yu Deng), അമേരിക്കക്കാരനായ... Continue reading
ഈ വര്‍ഷത്തെ ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന് (Banu Mushtaq). കന്നഡ ചെറുകഥാസമാഹാരത്തിന്റെ വിവര്‍ത്തനമായ ‘ഹാര്‍ട്ട് ലാംപ് (Heart Lamp) ആണ് സമ്മാനാര്‍ഹമായത്. മാധ്യമപ്രവര്‍ത്തക കൂടിയായ... Continue reading
പ്രമുഖ ചരിത്രകാരന് എംജിഎസ് നാരായണന് അന്തരിച്ചു. പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന ഡോ. എംജിഎസ് നാരായണന് (M. G. S. Narayanan) അന്തരിച്ചു. പ്രാചീന കേരളത്തിന്റെ ചരിത്രപഠനത്തില്‍ വിപ്ലവാത്മകമായ വഴികള്‍ തുറന്ന ധിഷണാശാലിയായിരുന്നു എം.ജി.എസ്.... Continue reading