ഇന്ത്യയുടെ ഗ്രാന്റ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ് (D. Gukesh) ലോക ചെസ് ചാംപ്യന്‍ഷിപ്പിൽ ജേതാവായി. ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്ന റെക്കോഡും, 18 വയസ്സു മാ ത്രം പ്രായമുള്ള ഗുകേഷിന്. സിംഗപ്പൂരില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെ (Ding Liren) തോല്പിച്ചാണ് ഗുകേഷ് ജേതാവായത്. വിശ്വനാഥന് ആനന്ദ് മാത്രമാണ് ഇതിന് മുന്‍പ് ലോക ചാംപ്യന്‍ഷിപ്പ് നേടിയിട്ടുള്ള ഇന്ത്യക്കാരന്. 12 വര്‍ഷവും 7 മാസവും 17 ദിവസവും പ്രായമുള്ളപ്പോള്‍ ഗ്രാന്റ്മാസ്റ്ററായി. ഇലോ റേറ്റിങ്ങില്‍ 2750 റേറ്റിങ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഗുകേഷ് തന്നെ. ഈ വര്‍ഷം ഏപ്രിലില്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജയിച്ചാണ് ലോകചാംപ്യന് പോരാട്ടത്തിന് അര്‍ഹത നേടിയത്. 2025 സെപ്റ്റംബറില്‍ ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിംപ്യാഡില്‍ ഗുകേഷ് സ്വര്‍ണം നേടിയിരുന്നു. 2006 മെയ് 29 ന് തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്.

Add comment