ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍
ഗ്യാനേഷ് കുമാറിനെ (Gyanesh Kumar) മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി (Chief Election Commissioner) നിയമിച്ചു. 26-ാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഇദ്ദേഹത്തിന് 2029 ജനുവരി വരെ കാലാവധി ലഭിക്കും.
1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രാജീവ് കുമാര്‍ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. വിവേക് ജോഷി പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറായും നിയമിതനായി.
1964 ജനുവരി 27ന് ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഇദ്ദേഹം ജനിച്ചത്. ഐഐറ്റി കാണ്‍പൂരില്‍നിന്ന് എന്‍ജിനീയറിംഗ് ബിരുദമെടുത്തു. ഹാ൪വാര്ഡ് യൂണിവേഴ്സിറ്റിയിലും പഠനം നടത്തി. പിന്നീട് സിവില്‍ സ൪ീസിലെത്തുകയായിരുന്നു. ആഭ്യന്തരമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

Add comment