ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (Justice Uday Umesh Lalit) നിയമിതനായി. 2022 ആഗസ്റ്റ 27 മുതല്‍ നവംബര്‍ 8 വരെ ഇദ്ദേഹം പദവി വഹിക്കും. ദീര്‍ഘകാലം സുപ്രീം കോടതിയില്‍ അഭിഭാഷകനായിരുന്ന ഇദ്ദേഹം 2014 ആഗസ്റ്റ് 13ന് സുപ്രീം കോടതി ജഡ്ജായി നിയമിതനായി. വിവിധ കേസുകളിലായി ദേശീയ പ്രാധാന്യം നേടിയ വിധികള്‍ ജസ്റ്റിസ് യു. യു. ലളിത് പുറപ്പെടുവിച്ചിട്ടുണ്ട്. 1957 നവംബര്‍ 9ന് മഹാരാഷ്ട്രയിലെ സോലാപൂരിലാണ് ഇദ്ദേഹം ജനിച്ചത്.

Add comment