ലോകത്ത് കുഷ്ഠരോഗ വിമുക്തി നേടി എന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച ആദ്യ രാജ്യമായി ജോര്‍ദാന്‍ ചരിത്രം കുറിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ജോര്‍ദാനില്‍നിന്ന് ഒരൊറ്റ കുഷ്ഠരോഗ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് പരഗണിച്ചാണ് ഈ ബഹുമതി. ചരിത്രപ്രധാനമായ നിരവധി സ്ഥലങ്ങള്‍ക്ക് പേരുകേട്ട ജോര്‍ദാന്‍ ഇപ്പോഴിതാ ആരോഗ്യപരിപാലനത്തിലും ലോകത്തിന് മാതൃകയാവുകയാണ്. ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് കുഷ്ഠം. കുഷ്ഠരോഗാണുവിനെ കണ്ടുപിടിച്ച നോര് വീജിയന് ഗവേഷകന്, ജി. എച്ച്. എ. ഹാന്‍സന്റെ സ്മരണാര്‍ത്ഥം ‘ഹാന്‍സന്റെ രോഗം’ (Hansen’s disease) എന്ന പേരിലും ഇതറിയപ്പെടുന്നു.

Add comment