ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ശ്രീമതി ദ്രൗപദി മുര്‍മുവിന് (Draupadi Murmu) ചരിത്ര വിജയം. ഭാരതീയ ജനതാ പാര്‍ട്ടിയുടെ (Bharatiya Janata Party) നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ പ്രതിനിധിയായിട്ടാണ് മത്സരിച്ചത്. ഇന്ത്യയുടെ രാഷ്ട്രപതിയാവുന്ന ആദ്യ ഗോത്രവര്‍ഗക്കാരിയും രണ്ടാമത്തെ വനിതയുമാണ് ശ്രീമതി ദ്രൗപദി.
1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭന്‍ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ സന്താലി (Santal) ഗോത്രവര്‍ഗ കുടുംബത്തിലാണ് ദ്രൗപതി മുര്‍മു ജനിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സരമകാലത്ത് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ജാര്‍ഖണ്ഡ് വനങ്ങളില്‍ ആയുധമെടുത്തു പോരാടിയവരാണ് സന്താള്‍ ഗോത്രവര്‍ഗക്കാര്‍. ആ വംശാവലിയില്‍ നിന്നൊരാള്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകുമ്പോള്‍ പുതിയ ചരിത്രം രചിക്കപ്പെടുകയാണ്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമാകാതെ രാഷ്ട്രപതിക്കസേരയിലെത്തിയ അപൂര്‍വം വ്യക്തികളിലൊരാളാണ് ശ്രീമതി ദ്രൗപദി മുര്‍മു. 2015 മുതല്‍ 2021 വരെ ജാര്‍ഖണ്ഡിന്റെ ഒമ്പതാമത്തെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറാവുന്ന ആദ്യ ഒഡീഷ വനിതയും ഇവര്‍ തന്നെ. 2000 മുതല്‍ 2004 വരെ ഒഡീഷയിലെ റായ്റംഗ്പുര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2000 – 2002 കാലഘട്ടത്തില്‍ ഒഡീഷയില്‍ വാണിജ്യ – ഗതാഗത മന്ത്രിയും, 2002 -2004 കാലഘട്ടത്തില്‍ ഫിഷറീസ് മന്ത്രിയുമായിരുന്നു. 2007ല്‍ ഒഡീഷ ലെജിസ്ലേറ്റീവ് അസംബ്ലി അവര്‍ക്ക് മികച്ച എം.എല്‍.എ.ക്കുള്ള നീലകണ്ഠ അവാര്‍ഡ് നല്കി ആദരിച്ചിട്ടുണ്ട്. ബി.ജെ.പി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
Add comment