നെതര്‍ലന്റ്സിലെ വൈക് ആന്‍ സീയില്‍ (Wijk aan Zee) നടന്ന ടാറ്റ സ്റ്റീല്‍ ചെസില്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്ററായ ആര്. പ്രഗ്നാനന്ദ (R. Praggnanandha) വിജയിയായി. സഡന്‍ ഡെത്ത് വരെ നീണ്ട കലാശപ്പോരാട്ടത്തില്‍ ലോകചാംപ്യന് ഡി.ഗുകേഷിനെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ ജോതാവായത്.
ഈ വാര്‍ഷിക ചെസ് ചാംപ്യന്‍ഷിപ്പ് ‘ലോക ചെസിലെ വിമ്പിള്‍ഡന്‍’ എന്നാണ് അറിയപ്പെടുന്നത്. 1938ല്‍ തുടങ്ങിയ ടൂര്‍ണമെന്റ് 2011 മുതലാണ് സ്പോണര്സര്മാരായ ടാറ്റ സ്റ്റീലിന്റെ പേരുകൂടി ചേര്‍ത്ത് ഇപ്പോഴത്തെ പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. മാസ്റ്റേഴ്സ്, ചാലഞ്ചര്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് മത്സരം. ലോക ചെസിലെ 14 മുന്‍നിര ഗ്രാന്‍ഡ് മാസ്റ്റര്‍മാരാണ് ഇത്തവണ മാസ്റ്റേഴ്സ് വിഭാഗത്തില്‍ മത്സരിച്ചത്.
.
Add comment