വരുന്ന അധ്യയനവര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിനു പുറമേ 5, 6 ക്ലാസുകളിലും മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കുന്നു. അടുത്തവര്‍ഷം മുതല്‍ 7, 10 ക്ലാസുകളിലും പദ്ധതി നടപ്പാക്കും. വാര്‍ഷികപരീക്ഷയ്ക്ക് 30% മാര്‍ക്കില്ലെങ്കില്‍ പുനഃപരീക്ഷ നേരിടേണ്ടിവരും! സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് രീതി നടപ്പാക്കിയതു സംബന്ധിച്ച് ഏവര്‍ക്കും അറിവുള്ളതാണല്ലോ. ഈ വരുന്ന അധ്യയനവര്‍ഷം ഒന്‍പതാം ക്ലാസിലും അടുത്തവര്‍ഷം പത്താം ക്ലാസിലും ഈ രീതി നടപ്പാക്കുമെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് അപ്പര്‍ പ്രൈമറി തലത്തിലേക്കുകൂടി വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ഇതോടെ 2026-27 അധ്യയനവര്‍ഷം മുതല്‍ യുപി, ഹൈസ്കൂള്‍ ക്ലാസുകളിലെല്ലാം മിനിമം മാര്‍ക്ക് വ്യവസ്ഥ നിലവില്‍ വരും. വാര്‍ഷിക എഴുത്തുപരീക്ഷയില്‍ 30% മാര്‍ക്ക് നേടാനാകാത്തവര്‍ക്കു പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസില്‍ നടപ്പാക്കിയ അതേ രീതിയില്‍ അവധിക്കാലത്തു സ്പെഷല്‍ ക്ലാസുകളിലൂടെ പഠനപിന്തുണ നല്കി വീണ്ടും പരീക്ഷ എഴുതിക്കും. 30% മാര്‍ക്കില്ലാത്ത വിഷയത്തില്‍ മാത്രമാകും പുനഃപരീക്ഷ. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ സ്കൂളുകളില്‍ ഇത്തരത്തില്‍ ക്ലാസ് നടക്കുകയാണ്. 2026-27 മുതല്‍ എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും എഴുത്തുപരീക്ഷയില്‍ 30% മാര്‍ക്ക് നേടിയാല്‍ മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കൂ. തുടര്‍മൂല്യനിര്‍ണയത്തിന്റെ പേരില്‍ കിട്ടുന്ന 20% മാര്‍ക്കിനുപുറമേ എഴുത്തുപരീക്ഷയില്‍ 10% മാര്‍ക്ക് മാത്രം നേടുന്നവരും ജയിക്കുന്ന നിലവിലെ രീതി അതോടെ അവസാനിക്കും. പത്താം ക്ലാസില്‍ മോഡല്‍ പരീക്ഷയില്‍ 30% മാര്‍ക്ക് നേടാനാകാത്തവര്‍ക്കായി എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കു മുന്‍പ് സ്പെഷല്‍ ക്ലാസ്സുകള്‍ നടത്താനാണു തീരുമാനം. ഒരു കുട്ടിയെയും തോല്പിക്കുകയല്ല, എല്ലാവരും നിശ്ചിത പഠന നിലവാരം നേടിയെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം എന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്.

ഇനി മിനിമം മാര്‍ക്ക് പ്രൈമറിയിലും…!
About author
Related posts
ഈ വര്‍ഷത്തെ ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന് (Banu Mushtaq). കന്നഡ ചെറുകഥാസമാഹാരത്തിന്റെ വിവര്‍ത്തനമായ ‘ഹാര്‍ട്ട് ലാംപ് (Heart Lamp) ആണ് സമ്മാനാര്‍ഹമായത്. മാധ്യമപ്രവര്‍ത്തക കൂടിയായ... Continue reading
പ്രമുഖ ചരിത്രകാരന് എംജിഎസ് നാരായണന് അന്തരിച്ചു. പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന ഡോ. എംജിഎസ് നാരായണന് (M. G. S. Narayanan) അന്തരിച്ചു. പ്രാചീന കേരളത്തിന്റെ ചരിത്രപഠനത്തില്‍ വിപ്ലവാത്മകമായ വഴികള്‍ തുറന്ന ധിഷണാശാലിയായിരുന്നു എം.ജി.എസ്.... Continue reading
സുപ്രസിദ്ധ ബഹിരാകാശ ഗവേഷകനും ജ്യോതിശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (Krishnaswamy Kasturirangan ) അന്തരിച്ചു. 1994 മുതല്‍ 2003 വരെ ഒന്‍പതു വര്‍ഷക്കാലം ഐഎസ്ആര്‍ഒയുടെ മേധാവിയായിരുന്നു. 2003 ഓഗസ്റ്റ് 27-ന്... Continue reading
സുപ്രസിദ്ധ പെറുവിയന്‍ എഴുത്തുകാരനും, രാഷ്ട്രീയ നോതാവും, നോബല്‍ സമ്മാന ജേതാവുമായ മാരിയോ വര്‍ഗാസ് ലോസ (Mario Vargas Llosa) അന്തരിച്ചു. 2010ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1990ല്‍ പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി... Continue reading
Add comment